കൊടിയത്തൂർ: എടക്കണ്ടി തെയ്യത്തും കടവ് റോഡിലെ പൊതുവഴി സ്വകാര്യവ്യക്തി കൈയേറിയ സംഭവത്തിൽ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല എന്ന പരാതി എന്നാൽ ഇപ്പോഴുള്ള കൈയേറ്റത്തിന് പുറമെ ഇന്നലെ വീണ്ടും പടിക്കെട്ടി റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഇതുവഴിയുള്ള സഞ്ചാരം ദുഷ്കരമായി. പ്രശ്നത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. എല്‍. .എസ്.ജി.ഡി വിഭാഗത്തിൽ നിന്ന് ലഭിച്ച റിപ്പോര് ട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൈയേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൈയേറ്റമതില് പൊളിക്കുന്നതിന് നിരവധി തവണ നോട്ടീസ് നല്‍കുകയും പൊളിക്കാത്തതിനെ തുടർന്ന് നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.