വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ . തഹസിൽദാരുടെ സാന്നിധ്യത്തിൽ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തുക.അതെ സമയം റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പോസ്റ്റ്മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കാക്കൂരിൽ റിഫയുടെ വീടിന് സമീപമുള്ള പള്ളി ഖബറിസ്ഥാനിലാണ് മൃതദേഹം സംസ്ക്കരിച്ചത്. ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിഫമെഹ്നുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്ക്കരിച്ചത്.പോസ്റ്റ് മോർട്ടം നടത്തിയില്ലെന്ന വിവരം ഭർത്താവ് മെഹ്നാസ് മറച്ചുവെക്കുകയായിരുന്നു. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച കുടുംബം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി താമരശ്ശേരി ഡി വൈ എസ് പി നൽകിയ അപേക്ഷയിൽ പോസ്റ്റ്മോർട്ടത്തിന് ആർ ഡി ഒ അനുമതി നൽകി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.