ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം നടി നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരാകുന്നു. തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ജൂണ്‍ 9 ന് ആണ് വിവാഹം. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. 2011-ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ ഇടവേളക്കു ശേഷം നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്നേശ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







