കൊടിയത്തൂർ: ചെറുവാടി അങ്ങാടിയില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ പണി നിറുത്തി വയ്ക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നൽകി. കേരള സംസ്ഥാന വഖഫ് ബോർഡ് കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നിന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. കൊടിയത്തൂർ ജുമാമസ്ജിദിന്റെ ഒരേക്കര്‍ വഖഫ് ഭൂമിയിൽ ചെറുവാടിയിലെ ഒരു സ്വകാര്യ വ്യക്തി കെട്ടിടങ്ങൾ നിർമിക്കുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കെട്ടിടത്തിന്റെ 80 ശതമാനവും പൂർത്തീകരിച്ചത്. മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ ഇരുനില ഓഫീസ് കെട്ടിടവും ഒരു മതസംഘടനയുടെ വാടക കെട്ടിടവുമടക്കം ഈ സ്ഥലത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിനെതിരെ കൊടിയത്തൂർ ജുമാ അത്ത് പള്ളി വഖഫ് ബോർഡിന് പരാതി നൽകിയിരുന്നു. പള്ളിയുടെ സ്ഥലത്ത് ഹോളോ ബ്രിക്ക് യൂണിറ്റ് ഉൾപ്പെടെ അനധികൃതമായി നിർമ്മിച്ച മറ്റ് കെട്ടിടങ്ങളുമുണ്ട്. നൂറ് വർഷം മുമ്പ് കൊടിയത്തൂരിലെ ഒരു പുരാതന കുടുംബം പള്ളിയുടെ മതപരമായ ആവശ്യങ്ങൾക്കും ഇവിടെനിന്നുള്ള വരുമാനം കൊണ്ട് പള്ളിയെ പ്രകാശിപ്പിക്കുന്നതിനുമായി ദാനം ചെയ്തതാണ് ഈ സ്ഥലം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







