ദോഹ: കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ യുവാവ് ഖത്തറിൽ മരിച്ചു. ഓമശ്ശേരി കൊട്ടിവട്ടം സ്വദേശി അബ്ദുൾ നാസർ (29) ആണ് മരിച്ചത്. അസുഖബാധിതനായതിനെ തുടര്‍ന്ന് മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.
ആറ് വർഷമായി ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം രിസാല സ്റ്റഡി സർക്കിൾ ദോഹ ദീദ് യൂണിറ്റ് അംഗമായിരുന്നു. പിതാവ് – ഹുസൈന് മുസ്ലിയാര്. മാതാവ് – പാത്തുമ്മ. ഭാര്യ – നാജിയ നസ്റിന്. മകള്‍ – നൂഹാ അസ്മിന് രണ്ടു വയസാണ്. നടപടികൾ പൂർത്തീകരിച്ച് മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.