ജീവിതരീതികളിലെ പാളിച്ചകള്‍ മൂലം നിരവധി പേര് അഭിമുഖീകരിക്കുന്നൊരു രോഗമാണ് അള്‍സര്‍ അധികപേരും അള്‍സറിനെ കുറിച്ച് കേട്ടിരിക്കും. ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന അന്നനാളം, കുടല്, ആമാശയം എന്നിവിടങ്ങളില്‍ തുറന്ന ചെറുവ്രണങ്ങള്‍ വരുന്നതിനെയാണ് അള്‍സര്‍ എന്ന് വിളിക്കുന്നത്. ഇത് വലിയൊരു ശതമാനവും ഡയറ്റ് അടക്കമുള്ള ജീവിതരീതികളിലെ പാളിച്ചകള്‍ മൂലമാണ് പിടിപെടുന്നത്. ഒപ്പം തന്നെ ചില മരുന്നുകളുടെ അമിതോപയോഗവും കാരണമാകാറുണ്ട്.
അള്‍സര്‍ ആദ്യഘട്ടത്തില്‍ തന്നെ ശ്രദ്ധിക്കുകയും വേണ്ട ചികിത്സ തേടുകയും ചെയ്തില്ലെങ്കില്‍ ക്രമേണ
ആന്തരീക രക്തസ്രാവത്തിന് കാരണമാവുകയും പിന്നീട് രക്തം മാറ്റിവയ്ക്കുന്നത് അടക്കമുള്ള ഗൗരവതരമായ ചികിത്സകളിലേക്ക് കടന്നില്ലെങ്കില്‍ ജീവന് തന്നെ നഷ്ടമാകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തേക്കാം. കൂടുതല്‍ പേരിലും ആമാശയത്തിലും അതിന് തൊട്ട് താഴെയുമായാണ് അള്‍സര്‍ കാണപ്പെടുന്നത്. 25നും 64നും ഇടയിലുള്ള പ്രായക്കാരിലാണ് അള്‍സര്‍ കാര്യമായി പിടിപെടുന്നത്. ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. ആദ്യം സൂചിപ്പിച്ചത് പോലെ ചില മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നതും അള്‍സറിലേക്ക് നയിച്ചേക്കാം. പുകവലി,മദ്യപാനം പോലുള്ള ദുശ്ശീലങ്ങളും അള്‍സറിലേക്ക് വഴിയൊരുക്കാം.
ഇനി ഇതിന്റെ ചില ലക്ഷണങ്ങൾ നോക്കാം
വയറിന്റെ മുകള്‍ഭാഗത്തായി വേദന അനുഭവപ്പെടുന്നത് അള്‍സറിന്റെ ലക്ഷണമാകാം. സാമാന്യ കാര്യമായ രീതിയില്‍ തന്നെ ഈ വേദന അനുഭവപ്പെടാം. അള്‍സറുള്ളവരില്‍ ദഹനരസത്തില്‍ വ്യതിയാനം വരാം. ഇതിന്റെ ഭാഗമായി രാവിലെ ഉറക്കമുണര്‍ന്നയുടന്‍ ഓക്കാനം വരാം. മറ്റൊന്ന് ഛര്‍ദ്ദിക്കാന്‍ തോന്നുന്ന അവസ്ഥവരാം എന്നാല്‍ അള്‍സറുള്ളവരില്‍ ഛര്‍ദ്ദിയും ലക്ഷണമായി വരാം. അള്‍സര്‍ ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുമ്പോഴാണ് ഈ ലക്ഷണം കാണപ്പെടുന്നത്. വയറുവേദനയ്ക്കൊപ്പം തന്നെ മലത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അതും അള്‍സറിന്റെ ലക്ഷണമാകാം. ഭക്ഷണം കഴിച്ചതിന് ശേഷം പതിവായി നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അക്കാര്യവും ശ്രദ്ധിക്കുക. അള്സറിലേക്കുള്ള സൂചനയാകാം ഇത്. അള്‍സര്‍ സ്ഥിരീകരിച്ചാല്‍ ചികിത്സയും വൈകിക്കരുത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







