മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ബാബു പൊലുകുന്നത്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ അറിയിച്ചു.
കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷത്താേളം രൂപ തട്ടിയെടുത്ത കേസിലാണ് ബാബുവിനെ പ്രതി ചേര്‍ത്തിരുന്നത്. ഡിസിസി സെക്രട്ടറി വിനോദ് പടനിലത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







