ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ശ്വാസകോശാർബുദത്തിന്റെ പ്രധാനകാരണം അനിയന്ത്രിതമായ പുകവലിയാണ്. പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന പുകവലിയുടെ ഫലങ്ങൾ ഈ രോഗത്തിന് കാരണമാകുന്നു. ഇത് വളരെ വേഗത്തിൽ മറ്റ് അവയവങ്ങളിലേക്ക് പടരുന്നു. യുകെയിൽ ആളുകളിൽ പിടിപെടുന്ന മൂന്നാമത്തെ അർബുദമാണ് ശ്വാസകോശ ക്യാൻസർ. ഓരോ വർഷവും ഏകദേശം 47,000 പേർക്ക് ഇത് കണ്ടെത്തുന്നു.
നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നത്. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്, ഡിജിറ്റൽ ക്ലബിംഗ് അല്ലെങ്കിൽ ഹിപ്പോക്രാറ്റിക് ഫിംഗർ എന്നും അറിയപ്പെടുന്നു. ഇത് ശ്വാസകോശ ക്യാൻസറിന്റെ പ്രധാപ്പെട്ട ചില ലക്ഷണമാണ്
‘ഫിംഗർ ക്ലബിംഗ്’ സാധാരണയായി രണ്ട് കൈകളിലെയും വിരലുകളുടെ മുകൾ ഭാഗത്തെ ബാധിക്കുന്നു. കൂടാതെ കാൽവിരലുകളെ ബാധിക്കാമെന്ന് ക്യാൻസർ റിസർച്ച് യുകെ വ്യക്തമാക്കുന്നു. പലപ്പോഴും ഹൃദയത്തിലോ ശ്വാസകോശത്തിലോ ഉണ്ടാകുന്ന ഓക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്ന രോഗത്തിന്റെ ലക്ഷണമാണ് കൈവിരലുളിൽ കാണുന്നത്. ‘ഫിംഗർ ക്ലബിംഗ്’ വികസിപ്പിക്കുന്നതിന് സാധാരണയായി വർഷങ്ങളെടുക്കും. എന്നാൽ ശ്വാസകോശത്തിലെ കുരു പോലുള്ള ചില അവസ്ഥകളിൽ ഇത് വേഗത്തിൽ സംഭവിക്കാം
അത് പോലെ തന്നെ നഖം താഴേക്ക് വളയുകയും അത് തലകീഴായി നിൽക്കുന്ന സ്പൂണിന്റെ വൃത്താകൃതിയിലുള്ള ഭാഗം പോലെ കാണപ്പെടുന്നു. വിരലിന്റെ അവസാനഭാഗം വലുതോ വീർത്തതോ ആയതായി കാണപ്പെടാം. ഇത് ചുവപ്പ് നിറങ്ങളിൽ കാണുന്നു. ശ്വാസംമുട്ടൽ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിട്ടുമാറാത്തതോ ആയ ചുമ, എല്ലാ സമയത്തും വളരെ ക്ഷീണം തോന്നുക, പെട്ടെന്ന് ഭാരം കുറയുക ഇതെല്ലാം ശ്വാസകോശ അർബുദത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളായി കാണാം
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.