കോഴിക്കോട് ∙ കോഴിക്കോട് ചേവായൂരിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മോഡല്‍ ഷഹനയുടെ ഭര്‍ത്താവ് ലഹരിക്കടിമയെന്ന് പൊലീസ്. ഭക്ഷണം വിതരണ മറവില്‍ സജ്ജാദ് ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ വീട്ടില്‍നിന്ന് ലഹരിമരുന്നും മറ്റു വസ്തുക്കളും പിടിച്ചെടുത്തു. ഷഹനയുടേത് ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാന്‍ ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദിനെ കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.
സജ്ജാദിന്റെ ശാരീരികവും മാനസികവുമായ പീഡനം മൂലം ഷഹാന തൂങ്ങി മരിക്കുകയായിരുന്നുവെന്ന് എസിപി കെ.സുദർശനൻ പറഞ്ഞു. അതെ സമയം . ഷഹാനയ്ക്കു ക്രൂരമായ മർദനം ഏറ്റിരുന്നു. ശരീരത്തിൽ പരുക്കുകളും മുറിവുകളും കണ്ടെത്തി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.