കോഴിക്കോട് ചേവായൂരിൽ മരിച്ച നിലയിൽ കാണപ്പെട്ട മോഡലായ ഷഹനയുടെ ഓർമക്കുറിപ്പുമായി നടൻ മുന്ന. ഷഹനയ്ക്കൊപ്പം അഭിനയിച്ച അനുഭവങ്ങളും ചിത്രങ്ങളും വീഡിയോയും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ ചിത്രമായിരിക്കുമെന്ന് കരുതിയില്ലെന്നാണ് ഒരു ചിത്രത്തിനൊപ്പം മുന്ന കുറിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാനദിവസം എടുത്ത ചിത്രമാണിത്. ഭാവിയുടെ വാഗ്ദാനമായിരുന്ന നടി. സത്യം വൈകാതെ പുറത്തുവരും. നീ ഞങ്ങളെ വിട്ടുപോയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. പറയാൻ വാക്കുകളില്ല. ഇരുവരും ഒരുമിച്ചെടുത്ത ചിത്രവും മുന്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല നിമിഷങ്ങളാണ് ഒരുമിച്ചഭിനയിച്ചപ്പോളുണ്ടായത്. നീതി ജയിക്കണം. നിങ്ങളും നിങ്ങളുടെ പുഞ്ചിരിയും എപ്പോഴും മിസ് ചെയ്യും. കുടുംബത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.