കുന്ദമംഗലം: ആള്‍മറയില്ലാത്ത കിണറ്റിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. പെരിങ്ങൊളം കേരങ്ങാട് താഴം നിസാമുദ്ദീൻ-റസീന ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് (8) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. സുഹൃത്തുക്കളൊപ്പം കളിക്കുന്നതിനിടെ വീടിന് സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. പെരിങ്ങൊളം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് നിജാസ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.