കാഠ്മണ്ഡു: ബുദ്ധ പൂർണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ സന്ദർശനം തുടരും. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബുദ്ധൻ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രം സന്ദർശിച്ച പ്രധാനമന്ത്രി ബുദ്ധ സാംസ്കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു. കൾച്ചറൽ സെന്റർ നിർമ്മിക്കുന്നത് ഇന്ത്യയാണ്. നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള റെയിൽവേ പാതയുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. ജലവൈദ്യുത പദ്ധതികളെക്കുറിച്ചും അതിർത്തി പ്രശ്‌നങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിക്കും. കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









