കോഴിക്കോട്: ഭര്‍തൃവീട്ടില്‍ ഉറങ്ങാന്‍ കിടന്ന പ്രവാസിയുടെ ഭാര്യയെ കാണാതായി. കൊല്ലം സ്വദേശിനിയായ
നാദാപുരം വളയം കുറുവന്തേരിയിൽ ഇരുപത്തിയൊന്നുകാരിയെയാണ് കാണാതായത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ കാണാതായത്. രണ്ട് ദിവസത്തിന് ശേഷം യുവതി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഭര്‍ത്താവിനെ വേണ്ടെന്നും കൊല്ലം കൊട്ടിയം സ്വദേശിക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും യുവതി പൊലീസിനോട് പറഞ്ഞു. താലി അഴിച്ചുവച്ച്, രണ്ട് ജോടി വസ്ത്രങ്ങളും സര്ട്ടിഫിക്കറ്റുകളുമെടുത്താണ് യുവതി പോയത്. മൂന്നര വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം. വിദേശത്തുള്ള ബന്ധുക്കള്‍ വഴിയാണ് വിവാഹം ഉറപ്പിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.