കറുവപ്പട്ട ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും ഏറെ മികച്ചതാണ്. കറുവപ്പട്ട ചർമ്മത്തിന് തിളക്കമാർന്നതും അഴകുള്ളതുമായ രൂപഘടന നൽകുമെന്നത് പലർക്കും അറിയില്ല. മുഖത്തെ ചുളിവുകൾ, മുഖക്കുരു, മുഖത്തെ ഇരുണ്ട നിറം എന്നിവ അകറ്റുന്നതിന് കറുവപ്പട്ട നല്ലതാണു കറുവപ്പട്ട കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകൾ പരിച്ചയപ്പെടാം..
കറുവപ്പട്ടയിൽ ആന്റി ഫംഗസ്, ആന്റിഓക്സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമ്മ പാളികളിലൂടെയുള്ള രക്തയോട്ടത്തെ മെച്ചപ്പെടുത്തികൊണ്ട് ഇത് ചർമ്മത്തെ കൂടുതൽ അഴകുള്ളതാക്കി മാറ്റുന്നു. ഇതിനായി കറുവപ്പട്ട ഫേസ് പാക്ക് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…
ആദ്യം ഒരു കഷ്ണം കറുവപ്പട്ട നന്നായി പൊടിച്ചെടുക്കുക. ശേഷം കറുവാപ്പട്ട പൊടിച്ചതിലേക്ക് തേൻ ചേർത്ത് കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്തും കഴത്തിന് ചുറ്റും ഇടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒരു തവണ ഈ പാക്ക് ഇടാവുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.