ഇനി ഓറഞ്ച് തൊലി വലിച്ചെറിയേണ്ട .ഓറഞ്ച് തൊലി കൊണ്ട് ചില ഫേസ് പാക്കുകൾ പരിചയപ്പെടാം
ഓറഞ്ച് തൊലി നന്നായി ഉണക്കി പൊടിച്ചെടുത്ത ശേഷം തൈരില്‍ കലക്കി മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ പാടുകള്‍ നീങ്ങി മുഖം തിളങ്ങാന്‍ സഹായിക്കുന്നു.ഓറഞ്ച് തൊലി ഉണക്കിപ്പൊടുച്ചതില് പനിനീര് ചേര്‍ത്ത് നന്നായി കുഴച്ച് മുഖത്തുപുരട്ടുന്നത് തുറന്ന സുഷിരങ്ങള്‍ അടയാനും ചര്‍മ്മം കൂടുതല്‍ തിളങ്ങാനും സഹായിക്കും.ഓറഞ്ച് പൊടിയും ചന്ദനവും നന്നായി അരച്ച് മുഖത്തിടുന്നത് മുഖക്കുരു അടക്കമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. കൂടാതെ ഈ ഫേസ്പാക്ക് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിലെ കറുത്ത പാടുകളും നീങ്ങും.ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ചതില്‍ നാരങ്ങാനീര് ചാലിച്ച് പുരട്ടുന്നത് ചര്‍മ്മത്തിന്റെ യുവത്വം സംരക്ഷിക്കാനും ചര്‍മ്മത്തിന് ഉന്മേഷം നല്‍കാനും അഴുക്കുകള്‍ നീക്കം ചെയ്യാനും സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.