ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ ഒരു നിശ്ശബ്ദനായ കൊലയാളിയാണ്. കാരണം വ്യക്തമായ ലക്ഷണങ്ങളില്ലാതെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണത്. ലോകാരോഗ്യസംഘടനയുടെ കണക്ക് അനുസരിച്ച് ലോകജനസംഖ്യയുടെ 30 ശതമാനത്തിന്റെ രക്തസമ്മർദം ഉയർന്നതാണ്, എന്നുവെച്ചാൽ ശതകോടിയിലധികം പേർ. രക്തപ്രവാഹം ധമനികളിലേൽപ്പിക്കുന്ന പ്രഹരം കൂടുന്നതാണ് ഉയർന്ന രക്തസമ്മർദം എന്ന അവസ്ഥ. കൂടുതൽ രക്തം ഹൃദയം പമ്പു ചെയ്യുമ്പോൾ ധമനികൾ ചുരുങ്ങുന്നു. അപ്പോൾ സമ്മർദമേറുന്നു. ഈ അവസ്ഥ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് മാത്രമല്ല കാരണമാവുക.
സ്ട്രോക്ക്, ഗുരുതര കിഡ്നി രോഗങ്ങൾ, ഡിമെൻഷ്യ എന്നിവക്കും ഉയർന്ന രക്തസമ്മർദ്ദം വഴിവയ്ക്കുന്നു. അതുകൊണ്ടാണ് രക്തസമ്മർദ്ദം കൃത്യമായി പരിശോധിക്കുന്നതും മാനേജ് ചെയ്യുന്നതും പ്രധാനമാകുന്നത്. കൃത്യമായ മരുന്നില്ലാത്തത് കൊണ്ടാണ് മാനേജ് ചെയ്യുക എന്ന പദം രക്തസമ്മർദ്ദത്തിന്റെ ചികിത്സയിൽ പ്രധാനമാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ നിശ്ശബ്ദനായ കൊലയാളിയാണ്. കാരണം വ്യക്തമായ ലക്ഷണങ്ങളില്ലാതെ ശരീരത്തെ ആക്രമിക്കുന്ന അവസ്ഥയാണത്.
മരുന്ന് കൃത്യമായി കഴിക്കുക, വ്യായാമം ചെയ്യുക. പൊണ്ണത്തടി കുറയ്ക്കുക, ഉപ്പ് ഉപയോഗം കുറയ്ക്കുക, മദ്യവും പുകവലിയും ഒഴിവാക്കുക. നല്ല ഭക്ഷണം കഴിക്കുക തുടങ്ങി ആർക്കും വലിയ ഉപദ്രവമില്ലാത്ത മെനക്കേടില്ലാത്ത കാര്യങ്ങൾ പതിവാക്കിയാൽ തന്നെ രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താനാകും. നമ്മുടെ ആരോഗ്യം നന്നായിരിക്കുക എന്നാൽ നമുക്കൊപ്പമുള്ളവർക്കും സമാധാനം എന്ന് ആലോചിച്ചാൽ മതി.
സോഡിയം കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുന്നത് നല്ല ശീലമാണ്. പീസ, പ്രോസെസ്സ്ഡ് ചീസ്, വെണ്ണ, അച്ചാർ, പഞ്ചസാര, ടിന്നിലടച്ച സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, മയോണൈസ്, ചില്ലി സോസ് തുടങ്ങിയവയൊക്കെ രക്തസമ്മർദം കൂടുതലുള്ളവരെ സംബന്ധിച്ചിടത്തോളം കുഴപ്പക്കാരാണ്. ഒരു സ്വയം നിയന്ത്രണം നല്ലതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.