പല്ലുകളിലെ മഞ്ഞനിറം ഒരുപാടു ആളുകളില്‍ കാണുന്ന ഒരു ദന്ത പ്രശ്നമാണ്. ഇതിനായി മരുന്ന് കഴിക്കുന്നവരും കറ മാറ്റുന്നതിനായി ഡോക്ടര്‍മാരെ സമീപിക്കുന്നവരുമുണ്ട്. മഞ്ഞ പല്ലുകള്‍ ഒഴിവാക്കാന്‍ ചിലര്‍ തിരഞ്ഞെടുക്കുന്ന രീതിയാണ് പല്ല് വെളുപ്പിക്കല്‍ ഇതു പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ സാധ്യതയുണ്ട്.
പല്ലുകള്‍ വെളുത്തതും തിളക്കമുള്ളതുമാക്കാന്‍ മറ്റ് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ആദ്യം നമ്മുടെ പല്ലുകള്‍ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം .മഞ്ഞ പല്ലുകളുടെ ചില സാധാരണ കാരണങ്ങള്‍ ഇവയാണ്: ഇനാമലിന്റെ കട്ടി കുറയുന്നത് . മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങള്‍, അവയ്ക്ക് ആവശ്യമായ മരുന്നുകളിലെ രാസവസ്തുക്കള്‍ എന്നിവ പല്ലുകളോട് മോശമായി പ്രതികരിക്കും
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇതിനായി മഞ്ഞള്‍ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകള്‍ക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും. പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാന്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കുന്നതും നല്ലതാണ്.
പല്ലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് രണ്ടോ മൂന്നോ മിനിറ്റ് വീതം ദിവസത്തില്‍ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വായയുടെ എല്ലാ ഭാഗങ്ങളും നാക്കും വൃത്തിയാക്കുക. പല്ലുകള്‍ വെളുപ്പിക്കുന്നതിനുള്ള ടൂത്ത് പേസ്റ്റ് നിങ്ങള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. പല്ലു തേക്കുന്നതിനായി ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ അഥവാ കരി അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ വെളുപ്പിക്കാനും കറ നീക്കം ചെയ്യാനും സഹായിക്കുന്നു. കാപ്സ്യൂളുകളുടെ രൂപത്തില്‍ ലഭിക്കുന്ന ആക്റ്റിവേറ്റഡ് ചാര്‍ക്കോള്‍ ഉപയോഗിച്ച് പല്ലില്‍ തേച്ച് പിന്നീട് കഴുകിക്കളയാവുന്നതുമാണ്. ഹൈഡ്രജന്‍ പെറോക്സൈഡും ബേക്കിംഗ് സോഡയും എന്നിവ അടങ്ങിയ ടൂത്ത് പേസ്റ്റും നിങ്ങള്‍ക്ക് ഉപയോഗിക്കാം,
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.