മുടിയിഴകൾ കരുത്തുറ്റതും തിളക്കവും മിനുസവും ഉള്ളതായിരിക്കണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല . എന്നാൽ പല കാരണങ്ങൾ കൊണ്ട് ഇതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. മുടിയിഴകളുടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മികച്ചൊരു നാച്ചുറൽ ഹെയർമാസ്ക് പരീക്ഷിക്കാം. വിറ്റാമിനുകളുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയായ അവോക്കാഡോയും പ്രോട്ടീനാൽ സമ്പുഷ്ടമായ തൈരും ഒലീവ് ഓയിലും ചേർത്തുണ്ടാക്കുന്ന ഹെയർ മാസ്ക്കിലൂടെ മുടിക്ക് തിളക്കവും കരുത്തും ഉണ്ടാക്കിയെടുക്കാം ഇതു തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം ഒരു പഴുത്ത അവക്കോഡോ ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും നാല് ടേബിൾ സ്പൂൺ തൈരും ചേർത്തിളക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.