സ്തനങ്ങൾ വലുതാവാൻ സർജറികളും മറ്റും ചെയ്യുന്ന സ്ത്രീകൾ ഇന്ന് നമ്മുക്ക് ചുറ്റുമുണ്ട്. സ്തനങ്ങളുടെ വലുപ്പം കൂട്ടാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത ഉത്പന്നങ്ങളും ഇന്ന് വിപണിയിലുണ്ട്. സ്തനങ്ങൾ കൊഴുപ്പ് കോശങ്ങളാൽ നിർമ്മിതമായതിനാൽ സ്തനവലുപ്പം വർദ്ധിക്കുന്നതിനുള്ള ആദ്യത്തേതും പ്രധാനവുമായ കാരണം ശരീരഭാരം കൂടുന്നതാണ്. സ്തന വലുപ്പം കൂടുന്നതിന് മറ്റ് പല കാരണങ്ങൾ കൂടിയുണ്ട്.
ആർത്തവചക്രത്തിൽ അണ്ഡോത്പാദനത്തിനു ശേഷം ശരീരത്തിൽ പ്രൊജസ്ട്രോണിന്റെയും ഈസ്ട്രജന്റെയും അളവ് വർദ്ധിക്കുന്നു. ഇത് നിങ്ങളുടെ സ്തനങ്ങൾ വലുതായി കാണുന്നതിന് മാത്രമല്ല അവയെ കൂടുതൽ ലോലമാക്കുകയും ചെയ്യും. അതിനാൽആർത്തവം തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്തന വലുപ്പം വലുതാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.
ഗർഭാവസ്ഥയിൽ ശരീരം വിവിധ ഹോർമോൺ മാറ്റങ്ങൾക്ക് വിധേയമാകുന്നു. അതിനാൽ ഗർഭകാലത്ത് സ്തന വലുപ്പം വർദ്ധിക്കുന്നത് തികച്ചും സാധാരണമാണ്. ഗർഭകാലത്ത് സ്തന കോശങ്ങളിലെ രക്തപ്രവാഹം വർദ്ധിക്കുകയും ഇത് സ്തനങ്ങളെ വലുതാക്കുകയും ചെയ്യുന്നു. 3o കഴിഞ്ഞാൽ സ്തനവലിപ്പം കൂടും സ്തനങ്ങളിൽ ബ്രെസ്റ്റ് ടിഷ്യു, ലോബ്യൂൾസ്, ഫാറ്റ് ടിഷ്യു എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ നമ്മുടെ ശരീരം വലുതാകുമ്പോൾ അവ വലുതാകുന്നു.മാത്രവുമല്ല ഫോർപ്ലേയും ലൈംഗികബന്ധവും സ്തനങ്ങളുടെ വലുപ്പം വർദ്ധിപ്പിക്കുന്നു. സെക്സിലേർപ്പെടുമ്പോൾ സ്തനങ്ങളുടെ വലുപ്പം കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കും. സന്തോഷകരമായ മാനസികാവസ്ഥയും മറ്റ് ആരോഗ്യഗുണങ്ങളും സെക്സ് നൽകും. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്തനങ്ങളുടെ ആകൃതിയിലും വലുപ്പത്തിലും ചില മാറ്റങ്ങൾ ഉണ്ടാകാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.