പല്ല് ക്ലീനിങ് കഴിഞ്ഞ് അനുഭവപ്പെടുന്ന പുളിപ്പ് മിക്ക ആളുകൾക്കും ഉണ്ടാകാറുണ്ട് . ഇത് നോർമൽ ആണ്, ഒരു 4-6 ആഴ്ച വരെ ചിലർക്ക് പുളിപ്പ് അനുഭവപ്പെടാം. ഈ പുളിപ്പിന് കാരണമെന്ന് പറയുന്നത് അഴുക്ക് ഇരിക്കുന്നത് മൂലം പല്ലിന് ചുറ്റുമുള്ള എല്ല് നഷ്ടപ്പെടുകയും മോണ വേരിന്റെ ഭാഗത്തേക്ക് ഇറങ്ങുന്നതുമാണ്. അഴുക്ക് കട്ടപിടിച്ച് ഒരു മറയായി നിൽക്കുന്നത് കാരണം വേരിന്റെ പ്രതലത്തിൽ വെള്ളം തട്ടില്ല. അതുകൊണ്ടു തന്നെ പുളിപ്പോ മറ്റ് പ്രശ്നങ്ങളോ ആദ്യം രോഗിക്ക് അനുഭവപ്പെടില്ല. പക്ഷേ ക്ലീനിങിനു ശേഷം അഴുക്ക് നീങ്ങി വേരിന്റെ ഭാഗം വ്യക്തമാവുന്നു. ഇതാണ് പുളിപ്പ് അനുഭവപ്പെടാൻ കാരണം.
ആറുമാസത്തിലൊരിക്കൽ ക്ലീനിങ് നിർബന്ധമായും ചെയ്യണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് മറ്റൊരു തരത്തിൽ കാൻസർ സ്ക്രീനിങ്ങിനും സഹായിക്കുന്നു. അതായത് വായിലുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾ, നാവിലും കവിളിന്റെ ഉൾഭാഗത്തുമൊക്കെയുണ്ടാവുന്ന കേടുകൾ എന്നിവയൊക്കെ തുടക്കത്തിലേ കണ്ടെത്താൻ കഴിയും.മിക്കവാറും എല്ലാവർക്കും ഉള്ള സംശയമാണ് സ്കെയിലിങ് അഥവാ ഡെന്റൽ ക്ലീനിങ് മൂലം ഇനാമൽ നഷ്ടപ്പെടുമോ എന്നുള്ളത്. ഒരിക്കലും സ്കെയിലിങ് പല്ലിന്റെ പുറത്തെ ആവരണമായ ഇനാമലിന് യാതൊരു കേടുപാടും ഉണ്ടാക്കുന്നില്ല. മറിച്ച് നിങ്ങളുടെ പല്ലിന് ചുറ്റും മോണയ്ക്ക് താഴെയുമൊക്കെയുള്ള അഴുക്കിനെ ഒഴിവാക്കി നിങ്ങളുടെ മോണരോഗ്യം നിലനിർത്തുകയാണ് ചെയ്യുന്നത്. ഇനി ധാരാളം അഴുക്ക് ഉണ്ടായിട്ടും ക്ലീനിങ് ചെയ്യാൻ വിമുഖത കാണിച്ചാൽ സംഭവിക്കുന്ന കാര്യം, ഈ കട്ടപിടിച്ചിരിക്കുന്ന അഴുക്കിന് താഴെ ഉള്ള എല്ലും മോണയും നഷ്ടമായിക്കൊണ്ടിരിക്കും അവസാനം ഇത് പല്ലിന് ഇളക്കം സംഭവിക്കുന്നതിലേക്കും പല്ല് നഷ്ടപ്പെടുന്നതിലേക്കും എത്തും.അതുപോലെ തന്നെ ഒരിക്കലും ക്ലീനിങ് മൂലം പല്ല് പൊടിയില്ല, മറിച്ച് ഈ പൊടിഞ്ഞു വീഴുന്നത് നിങ്ങളുടെ പല്ലിലെ അഴുക്കുകൾ ആണെന്ന് മനസിലാക്കുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.