പാദങ്ങൾ വിണ്ടു കീറുന്നത് അത്ര നിസാരമായി കാണേണ്ട. പാദങ്ങൾ വരണ്ടതാവുകയും ശേഷം ചർമ്മം വരണ്ട് പൊട്ടി പോകുന്നതിനും കാരണമാകും. ഇത് പിന്നീട് കോശജ്വലനത്തിന് കാരണമാകുന്നു. പലപ്പോഴും വേദനാജനകമായ ചർമ്മ അണുബാധയാണ് സെല്ലുലൈറ്റിസ്. നിറവ്യത്യാസവും വീക്കവും ഉണ്ടാകുന്നു. സെല്ലുലൈറ്റിസ് സാധാരണയായി ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിൽ കാണപ്പെടുന്നു. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാദങ്ങൾ വിണ്ടു കീറുന്നത് തടയാനാകുമെന്ന് പറഞ്ഞു.
പാദങ്ങൾ കുറച്ച് നേരം ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക. പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് പാദങ്ങൾ സ്ക്രബ് ചെയ്യുക. പാദങ്ങൾ വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നത് വിണ്ടുകീറൽ മാറാൻ സഹായിക്കും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക.ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.