പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം.മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായി താരൻ നിലനിൽക്കും. മാത്രമല്ല, വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. നന്നായി ശ്രദ്ധിച്ചാൽ താരൻ വരാതെ സൂക്ഷിക്കാനും, താരനകറ്റാനും സാധിക്കും. ചില മുൻകരുതലുകൾ സ്വീകരിച്ചാൽ മറ്റുള്ളവർക്ക് പകരാതെ നോക്കാനുമാവും. അതിനായി ചില എളുപ്പ വഴികൾ ഇതാ.
മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം.
പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാർഗങ്ങളും ഇടയ്ക്കിടെ ചെയ്യാം.താരൻ നശിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.