വണ്ണം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ഏവര്‍ക്കും അറിയാം. ഇതിന് ശ്രമിച്ചിട്ടുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കും. വര്‍ക്കൗട്ട്- ഡയറ്റ് എന്നിങ്ങനെ പല രീതികളും ഒരുപോലെ ശ്രദ്ധിച്ചാൽ മാത്രമേ ശരിയാംവിധം വണ്ണം കുറയ്ക്കാൻ സാധിക്കൂ.
ഇക്കാര്യത്തില്‍ ഡയറ്റിന് വലിയ പങ്ക് തന്നെയാണുള്ളതെന്ന് നമുക്കറിയാം. ഓരോരുത്തരുടെയും ശാരീരിക സവിശേഷത അനുസരിച്ചും ആരോഗ്യാവസ്ഥ അനുസരിച്ചുമാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്. ഇത് മാമ്പഴക്കാലമാണ് വീട്ടില്‍ തന്നെ മാമ്പഴമുള്ളവര് അങ്ങനെയും അല്ലാത്തവര്‍ കടകളില്‍ നിന്ന് വാങ്ങിയുമെല്ലാം മാമ്പഴം കഴിക്കുന്നു. മാമ്പഴമാണെങ്കില്‍ ഇഷ്ടമില്ലാത്തവര്‍ അപൂര്‍വവുമാണ്.
വണ്ണമുള്ളവര്‍ മാമ്പഴം കഴിച്ചാൽ പിന്നെയും വണ്ണം കൂടുമെന്ന് പറയുന്നു എന്നാല്‍ മിതമായ അളവില്‍ മാമ്പഴം കഴിക്കുകയാണെങ്കില്‍ അത് വണ്ണം കൂട്ടുകയില്ല എന്ന് മാത്രമല്ല, മിതമായ അളവിലാണെങ്കില്‍ മാമ്പഴം വണ്ണം കുറയ്ക്കാന്‍ പോലും സഹായിക്കും.മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ‘ബയോ ആക്ടീവ് കോമ്പൗണ്ടുകള്‍’, ‘ഫൈറ്റോകെമിക്കലുകള്‍’ എന്നിവ കൊഴുപ്പ് അടങ്ങിയ കോശങ്ങളെ അടിച്ചമർത്തും ഇനിയും കൊഴുപ്പ് അടിയാതിരിക്കാന്‍ ഇത് സഹായിക്കും. ഇതുവഴി വണ്ണം നിയന്ത്രിക്കാന്‍ മാമ്പഴം സഹായിക്കും മാമ്പഴം ഷുഗറിന് ഇടയാക്കുമോ എന്നതും ഒരു സംശയമാണ് . മാമ്പഴത്തിന്റെ ഗ്ലൈസമിക് സൂചിക ശരാശരി 50 ആണ്. ഇത് അത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ഇവര്‍ പറയുന്നു. പക്ഷേ മിതമായ അളവിലായിരിക്കണം കഴിക്കുന്നത് എന്ന് മാത്രം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, വൈറ്റമിന്‍- എ എന്നി കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. കൂടാതെ ഇതിലുള്ള ഫോളേറ്റ്, വൈറ്റമിന്‍-കെ, വൈറ്റമിന്‍-ഇ, പലവിധത്തിലുള്ള ബി വൈറ്റമിനുകള്‍ എല്ലാം ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് വളരെയധികം ഉപകരിക്കുന്നതാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.