ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കാൻ ആഴത്തിലുള്ള, ശരിയായ ശ്വസനംഒഴിച്ചുകൂടാൻ പറ്റാത്തതാണ് . ശരിയായി ശ്വസിക്കുന്നത് ശ്രദ്ധ മാത്രമല്ല, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ശ്വസനരീതികളുണ്ട്.
‘യോഗ ശ്വസനരീതിയെ പ്രാണായാമം എന്ന് വിളിക്കുന്നു. രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ പ്രാണായാമം അനുകൂലമാണ്. പ്രാണായാമ വ്യായാമങ്ങൾ പതിവായി ചെയ്യുന്നത് ശീലമാക്കണം. ശരീരത്തെ മികച്ച ആരോഗ്യത്തോടെ നിലനിർത്തുന്നു. ശ്വസന വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ഓരോ നാസാദ്വാരവും ഉപയോഗിച്ച് ഇടവിട്ടുള്ള ശ്വസനപ്രക്രിയയാണ് ഇത്. ഉത്കണ്ഠയും സമ്മർദ്ദവും അകറ്റി ശരീരത്തെ റിലാക്സ് ചെയ്യിക്കാൻ ഈ ശ്വസനവ്യായാമം സഹായിക്കും. ഇതിനായി ആദ്യം വലത് നാസാദ്വാരം അടച്ചു കൊണ്ട് ഇടത് ദ്വാരത്തിലൂടെ ശ്വാസം ഉള്ളിലേക്ക് എടുക്കണം. എന്നിട്ട് ഇടത് ദ്വാരം അടച്ചു കൊണ്ട് വലത് നാസാദ്വാരത്തിലൂടെ ശ്വാസം പുറത്തേക്ക് വിടണം. അടുത്ത തവണ വലത് ദ്വാരത്തിലൂടെ ശ്വാസം എടുത്ത് ഇടത് ദ്വാരത്തിലൂടെ പുറത്തേക്ക് വിടണം. ഇത് ആവർത്തിക്കുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.