വയറിന്റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടേയും പുരുഷന്മേരുടേയും പ്രധാന പ്രശ്നമാണ്. നമ്മുടെ മോശം ജീവിതരീതിയും ഒട്ടും ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും ഫലമാണ് വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. ഇത് പലരെയും വിഷമത്തിലാക്കുന്ന പ്രശ്നവുമാണ്. വയറില്‍ അടിയുന്ന കൊഴുപ്പ് ശരീരഭംഗിയെ ബാധിക്കുമെന്ന് മാത്രമല്ല ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവച്ചേക്കാം. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം….
ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന, സുഗമമായ മലവിസർജ്ജനത്തിന് ഫൈബർ അനിവാര്യമാണെന്ന കാര്യം എല്ലാവർക്കും അറിയാം. നാരുകൾ അടങ്ങിയ ഭക്ഷണം വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 1000 പേരിൽ നടത്തിയ പഠനത്തിൽ 10 ഗ്രാം നാരുകൾ ഉൾപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 3.7 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഫ്ളാക്സ് വിത്തുകൾ, പയർവർഗ്ഗങ്ങൾ, അവാക്കാഡോ എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഭാരം കൂടുന്നതിന് സമ്മർദ്ദം വലിയൊരു പങ്ക് വഹിക്കുന്നതായാണ് ഗവേഷകർ പറയുന്നത്. വയര്‍ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുന്നത് ശരീരപോഷണത്തിന് സഹായിക്കുകയും ശരീരത്തിലെ വിഷാശം കളയുകയും ചെയ്യുന്നു.
പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ അമിത ഉപയോഗം നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. പഞ്ചസാരയിൽ സാധാരണയായി പകുതി ഗ്ലൂക്കോസും പകുതി ഫ്രക്ടോസും അടങ്ങിയിരിക്കുന്നു. കരളിന് മാത്രമേ ഫ്രക്ടോസിനെ നിശ്ചിതഅളവിൽ മെറ്റബോളിസ് ചെയ്യാൻ കഴിയുകയുള്ളു. എന്നാൽ അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ കരളിൽ ഫ്രക്ടോസിന്റെ അളവ് ക്രമാതീതമായി കൂടുകയും അത് കൊഴുപ്പായി മാറുകയും ചെയ്യുന്നു. അമിതമായ പഞ്ചസാരയുടെ ഉപയോഗം മൂലമാണ് കരളിലും വയറിലും കൊഴുപ്പ് അടിയുന്നത്. അതിനാൽ, മധുരമുള്ള പാനീയങ്ങൾ, സോഡകൾ,എന്നിവ ഒഴിവാക്കുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.