കഞ്ചാവ് കേസില്‍ പ്രതിക്ക് 13- വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ
മലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്. 2020 നവംബറില്‍ ഒഡീഷയില്‍നിന്ന് ലോറിയില്‍ 124 കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് കോഴിക്കോട് പന്തീരങ്കാവ് പൊലിസിന്റെ പിടിയിലായത്. ഡ്രൈവര്‍ തിരൂര്‍ സ്വദേശി പ്രദീപിനെ പന്തീരങ്കാവ് പൊലിസും ഡന്‍സാഫും ചേര്‍ന്നായിരുന്നു പിടികൂടിയത്. ഈ കഞ്ചാവ് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതായിരുന്നു. വിപണിയില്‍ 75 ലക്ഷം രൂപ വില വരുംഈ കേസിലാണ് വടകര എന്‍.ഡി.പി.എസ് കോടതിയുടെ വിധി. പതിമൂന്ന് വര്‍ഷം കഠിന തടവ്. രണ്ടു ലക്ഷം രൂപ പിഴ അടക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









