പലരെയും അലട്ടുന്ന പ്രശ്നമാണ് തലയിലെ പേൻ ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടെന്ന് പടരാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പെട്ടെന്ന് പകരും സ്‌കൂൾ, ഹോസ്റ്റൽ, ക്യാമ്പ് എന്നിവിടങ്ങളിൽ ഉള്ളവരിൽ കൂടുതലായി കാണുന്നു. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
പേൻ ശല്യം മാറാൻ ഏറ്റവും സിംപിൾ ആയ മാർഗ്ഗം ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. അതിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും. ഒലീവ് ഓയിൽ ഏറെ മികച്ചതാണ്. ഉറങ്ങാൻ പോകുന്നതിനു മുൻപ് തലയോട്ടിയിൽ ഒലീവ് ഓയിൽ തലയിൽ പുരട്ടുക. പിറ്റേ ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് തല കഴുകാം. ഇത് പേനിനെ പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









