പഠിക്കാന്‍ മടി കാണിച്ച നാല് വയസുകാരിയെ മാതാപിതാക്കള്‍ തല്ലിക്കൊന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളായ ഉത്തം മെയ്തി (27), അഞ്ജന മഹാതോ (26) എന്നിവരെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു . ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. ജൂണ്‍ 29 നാണ് ക്രൂരകൃത്യം നടന്നത് . ഗലുദിഹിലെ റെയില്‍വേ ട്രാകിന് സമീപമുള്ള കുറ്റിക്കാട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പലതവണ അപേക്ഷിച്ചിട്ടും ഇളയ മകള്‍ പഠനത്തില്‍ താല്പര്യം കാണിക്കുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. രോഷാകുലരായ ഇരുവരും അവളുടെ കൈകള്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ അവളെ ഖസ്മഹലിലെ സദര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.തുടര്‍ന്ന് സല്‍ഗജ്ഹുരി സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറി ഗലുദിഹ് സ്റ്റേഷനില്‍ ഇറങ്ങിയ ഇവര്‍ മൃതദേഹം റെയില്‍വേ ട്രാകിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോയി. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അയല്‍വാസികള്‍ മകളെ കുറിച്ച് ചോദിച്ചെങ്കിലും തൃപ്തികരമായ മറുപടി പറഞ്ഞില്ല പിന്നീട് സംശയിച്ച് അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും സത്യം പറയുകയും ചെയ്തു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.