കാളിദേവിയെക്കുറിച്ച് താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. താൻ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിക്കുന്നതായും അവർ പറഞ്ഞു. തന്റെ വിശ്വാസത്തിന് മുകളിൽ ഉത്തരേന്ത്യൻ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. തന്റെ സങ്കൽപ്പത്തിൽ കാളി മാംസഭുക്കാണെന്നും മദ്യം സേവിക്കുന്ന ദേവതയാണെന്നും ഭക്തർക്ക് അവരുടെ ദേവതയെ അവരുടെ ഇഷ്ടപ്രകാരം സങ്കൽപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ചില പ്രദേശങ്ങളിൽ വിസ്കി ദൈവങ്ങൾക്ക് നേർച്ചയായി നൽകാറുണ്ടെന്നും മറ്റുള്ള സ്ഥലങ്ങളിൽ അത് ദൈവനിന്ദയായി കാണുമെന്നും അവർ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. അതേസമയം, ഉത്തർപ്രദേശിൽ ഇത് മതനിന്ദയായാണ് കണക്കാക്കുന്നത്,’ മഹുവ പറഞ്ഞു. ബംഗാളിലെ ഏത് പോലീസ് സ്റ്റേഷനിലും തനിക്കെതിരെ പരാതി ലഭിച്ചാൽ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കാളി ക്ഷേത്രം ഉണ്ടാകും. അവിടെ നടക്കുന്നത് നോക്കിയാൽ താൻ പറയുന്നത് ശരിയാണെന്നും അവരുടെ സങ്കൽപ്പമനുസരിച്ചുള്ള പ്രയോഗമാണിതെന്നും അവർ പറയുന്നു. ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രത്തിന്റെയും അസമിലെ കാമാക്യ ക്ഷേത്രത്തിന്റെയും ഉദാഹരണങ്ങൾ നിരത്തി, തനിക്കെതിരെ കേസെടുക്കാൻ രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകളെ അവർ വെല്ലുവിളിച്ചു.
നിങ്ങളുടെ ഗുണ്ടകളെയും പോലീസിനെയും ഭയക്കില്ലെന്നും അവർ ബിജെപിക്ക് മറുപടി നൽകി. നൂപുർ ശർമ്മയുടെ മതനിന്ദ പരാമർശത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് അവർ ആരോപിച്ചു. അതേസമയം, മഹുവയുടെ അഭിപ്രായത്തിൽ നിന്ന് തൃണമൂൽ കോൺഗ്രസ് അകലം പാലിക്കുകയാണ്, അത് അവരുടെ വ്യക്തിപരമായ വിശ്വാസമാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.