ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കുന്നതിന് സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ
പപ്പായയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പപ്പായ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ ജലാംശം കൂടുതലും കലോറി കുറവും ആയതിനാൽ, കലോറി അധികമാകാതെ തന്നെ സംതൃപ്തി നൽകാനാകും. നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ദഹനത്തിന് അത്യുത്തമമാണ്. മാത്രമല്ല കൂടുതൽ നേരം വയറു നിറയ്ക്കുകയും ചെയ്യും. ഇത് വിശപ്പ് കുറയ്ക്കുന്നു. അങ്ങനെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.നെല്ലിക്ക ശരീരഭാരം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്തതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. വയറിലെ കൊഴുപ്പ് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമായ കൊഴുപ്പാണ്, കാരണം ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നെല്ലിക്കയിലെ നാരുകളുടെ സാന്നിധ്യം മലവിസർജ്ജനം എളുപ്പമാക്കുകയും മലബന്ധം, ദഹനം, കുടലിന്റെ ആരോഗ്യം എന്നിവ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.