സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് ആര്യ. അവതരണത്തിലും കഴിവ് തെളിയിച്ച ആര്യ അടുത്തിടെയായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ബഡായി ടോക്കീസ് ബൈ ആര്യയെന്നായിരുന്നു ചാനലിന് താരം പേര് നല്‍കിയത്. അനിയത്തിയുടെ കല്യാണവിശേഷങ്ങളുമായുള്ള വീഡിയോകളായിരുന്നു ആര്യ ആദ്യമായി പങ്കുവെച്ചത്. ഇപ്പോഴിതാ വാട്‌സ് ഇന്‍ മൈ ബാഗ് വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. സുഹൃത്തായ വിന്ദുജ വിക്രമനൊപ്പമായാണ് ആര്യ ബാഗിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്. വിന്ദുജയുടെ ബാഗ് ആര്യയായിരുന്നു പരിശോധിച്ചത്.
ക്യാരക്ടറിലൊക്കെ ഞങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ട്. എന്നെ നന്നായി മനസിലാക്കിയ ആളാണ് വിന്ദുജ. എന്റെ അടുത്ത സുഹൃത്തും ഫ്‌ളാറ്റ്‌മേറ്റും ബിസിനസ് പാര്‍ട്‌നറുമൊക്കെയാണ് ഷൂട്ട് സമയത്തൊക്കെ ഞാന്‍ ബാഗ് ഇങ്ങോട്ടാണ് ഏല്‍പ്പിക്കാറുള്ളത്. അതുകൊണ്ട് എന്റെ ബാഗിലെ സാധനങ്ങളെക്കുറിച്ച് അവള്‍ക്ക് അറിയാമായിരിക്കുമെന്നായിരുന്നു ആര്യ പറഞ്ഞത്. ലിപസ്റ്റിക്കും സാനിറ്റൈസറുമൊക്കെയായിരുന്നു വിന്ദുജയുടെ ബാഗിലുള്ളത്.
സാധാരണ കുഞ്ഞ് നോട്ട് ബു്‌ക്കോ ഡയറിയോ ഒന്നും കൊണ്ടുനടക്കുന്നയാളല്ല ഞാന്‍. അഞ്ജുവിന്റെ കല്യാണത്തിനാണ് എനിക്കത് വേണ്ടി വന്നത്. എനിക്ക് വരുന്ന പൈസയോ പോവുന്ന പൈസയോ ഒന്നും ഞാനെഴുതി വെക്കാറില്ല. അങ്ങനെയൊരു ശീലം വേണം. എല്ലാത്തിനുമൊരു കണക്ക് നല്ലതാണെന്നായിരുന്നു ആര്യ പറഞ്ഞത്. ഉപയോഗിക്കാറില്ലെങ്കിലും ബാഗിലൊരു സണ്‍ഗ്ലാസ് കാണും. പേഴ്‌സണല്‍ ഫോണും കമ്പനിയുടേതടക്കം രണ്ട് ഫോണുണ്ടാവും ബാഗില്‍.
പെര്‍ഫ്യൂമിനോടും ചെരിപ്പുകളോടും പ്രത്യേകമായൊരു ക്രേസുണ്ട്. എപ്പോഴും ഗിഫ്റ്റായി കിട്ടുന്നതും പെര്‍ഫ്യൂമാണ്. എന്റെ ഈ ക്രേസിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. പൊതുവെ ഒരു പെര്‍ഫ്യൂമേ വെക്കാറുള്ളൂ. അഞ്ജുവിന്റെ കല്യാണത്തിനാണ് രണ്ടെണ്ണം എടുത്ത് വെച്ചത്. ഹാന്‍ഡ് ക്രീം, ലിപസ്റ്റിക്ക് തുടങ്ങിയ സാധനങ്ങളും ബാഗിലുണ്ടാവാറുണ്ട്. അച്ഛന്റെ ഫോട്ടോ, വരുണിന്റെയും രശ്മിയും ഫോട്ടോ, ഖുഷിയുടെ ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ഇവയും ആര്യ കാണിച്ചിരുന്നു. ആധാറിലെ ഫോട്ടോയില്‍ ഒരാളെയേ കാണുന്നുള്ളൂവെങ്കിലും ഞങ്ങള്‍ രണ്ടുപേരായിരുന്നു അന്ന്. ആ സമയത്ത് ഞാന്‍ 8 മാസം ഗര്‍ഭിണിയായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.
എത്ര ബാഗ് മാറ്റിയാലും മറക്കാതെ കൊണ്ടുനടക്കുന്നതാണ് അച്ഛന്റെയും അമ്മയുടേയും പഴയ ഫോട്ടോ. എനിക്കൊരു ശക്തിയാണത്. ഇതെനിക്കേറെ സ്‌പെഷലാണ്. അത് ഞാനൊരിക്കലും കളയില്ല. അത്യാവശ്യമുള്ളത് മാത്രമല്ല നൊസ്റ്റാള്‍ജിക്കായിട്ടുള്ളതും ഇമോഷണലായും ചില സാധനങ്ങള്‍ കൊണ്ടുനടക്കാറുണ്ട് താനെന്നുമായിരുന്നു ആര്യ പറഞ്ഞത്.
കഴിഞ്ഞ മാസമായിരുന്നു അവതാരകയും അഭിനേത്രിയുമായ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹം. തിരുവനന്തപുരത്ത് ഒരു സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. അഖിൽ ആണ് അഞ്ജനയുടെ വരൻ. സഹോദരിയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയ ആര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിത അനിയത്തിയുടെ വിവാഹത്തേക്കുറിച്ച് വെറൈറ്റി മീഡിയയോട് സംസാരിക്കുകയാണ് ആര്യ.
ഇപ്പോൾ ഭയങ്കര സന്തോഷം ഉണ്ട്. ഓരോ ആഗ്രഹങ്ങളും നടത്തികഴിയുമ്പോൾ അങ്ങനെയല്ലേ. ഇനി അടുത്ത കാര്യങ്ങൾ ചെയ്യണമെന്നായിരുന്നു അഞ്ജനയുടെ വിവാഹത്തേക്കുറിച്ച് ആര്യ പറഞ്ഞത്. രമേഷ് പിഷാരടി വിവാഹത്തിന് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു ബിസിനസ് സംബന്ധമായ കാര്യമുള്ളതു കൊണ്ട് വരാനായില്ല. നേരത്തേ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. ലാലേട്ടനും തൊടുപുഴയിൽ ഷൂട്ട് ഉള്ളതു കൊണ്ട് തിരുവനന്തപുരം വരെ വരാനുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നുവെന്നും ആര്യ പറഞ്ഞു.
അനിയത്തിയുടെ വിവാഹം കഴിഞ്ഞു, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ മതിയോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഒറ്റയ്ക്ക് ഞാൻ അടിപൊളിയല്ലേ എന്നായിരുന്നു ആര്യ മറുപടി പറഞ്ഞത്. എന്താ കുഴപ്പം. ഞാൻ സൂപ്പർ ആയിട്ട് ജീവിക്കുന്നുണ്ടല്ലോ. ഞാനും എന്റെ മോളും സ്വസ്ഥം ഗൃഹഭരണം. ഇനി ഭാവിയിലെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയില്ല. ഇപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലാണെന്നും ആര്യ പറഞ്ഞു.
കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചെത്തുന്ന എന്താടാ സജി എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മിക്കവാറും ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തും. ഡബ്ബിങ് ഒക്കെ കഴിഞ്ഞിരിക്കുന്നു. പിന്നെ ചെറിയ ഒരു ഹിന്ദി സിനിമയുടെ ചർച്ചകളും നടക്കുന്നുണ്ട്. ബിഗ് ബോസിൽ ഈ സീസണിൽ ഏറ്റവും ഇഷ്ടം റിയാസിനെയായിരുന്നു. നന്നായി ഗെയിം കളിക്കാനും അത് മനസിലാക്കി കളിക്കാനും കഴിയുന്ന മത്സരാർഥികളാണ് ഈ സീസണിൽ ഉണ്ടായിരുന്നത്. വിജയിയായ ദിൽഷയേ ഓർത്ത് അഭിമാനം. ആ വീട്ടിൽ 100 ദിവസം അതിജീവിച്ച് പോവുക എന്നത് അത്ര ചെറിയ കാര്യമല്ല. ആദ്യത്തെ ലേഡി വിന്നർ എന്നതും ചെറിയ കാര്യമല്ലെന്ന് ബിഗ് ബോസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ആര്യ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









