ദോഹ : വർദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിൽ പോകാനാകാതെ വിഷമിക്കുന്ന ഖത്തര്‍ പ്രവാസികൾക്കു സന്തോഷവാർത്തയുമായി എയർ ഇന്ത്യ. സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ ,ഖത്തര്‍ യുഎഇ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു.ഇതോടെ ഖത്തറിൽ നിന്നും 499 റിയാലിന് ഇന്ത്യയിലേക്ക് പോകാൻ കഴിയും.
അതേസമയം 330 ദിർഹത്തിന് യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കാം. ‘വൺ ഇന്ത്യ, വൺ ഫെയർ’ എന്ന പേരിൽ നടക്കുന്ന പ്രെമോഷന്റെ ഭാഗമായാണ് നിരക്ക് കുറച്ചത്.ദുബായിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, ചെന്നൈ, ഗോവ, ബെംഗളൂരു, ഹൈദരബാദ്, ഇൻഡോർ എന്നീ നഗരങ്ങളിലേക്കാണ് 330 ദിർഹത്തിന് യാത്ര ചെയ്യാൻ സാധിക്കുക. കൂടാതെ, ഷാർജയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും മുംബൈയിലേക്കും ഇതേ നിരക്കാണ്.ഇന്നു മുതൽ ഈ മാസം 21 വരെ ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാണ്. ഒക്ടോബർ 15 വരെ യാത്ര ചെയ്യാം. ബാഗേജ് അലവൻസ് 35 കിലോഗ്രാമാണ്. നേരിട്ടുള്ള വിമാനങ്ങൾക്ക് മാത്രമേ ഈ നിരക്ക് ബാധകമാകുകയുള്ളു എന്ന് അധികൃതർ അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.