ശ്രീകൃഷ്‍ണ ജയന്തിയായ ഇന്ന് വിപുലമായ ചടങ്ങുകളോടെ നാടെങ്ങും ആഘോഷിക്കുകയാണ്. ഇപ്പോഴിതാ ജന്മാഷ്‍ടമി ദിനത്തില്‍ ഒരു ഫോട്ടോഷൂട്ടുമായി അനുശ്രീ. ശ്രീകൃഷ്‍ണന്റെ വേഷത്തിലാണ് അനുശ്രീ ഫോട്ടോഷൂട്ടില്‍ ഉള്ളത്. ചിങ്ങമാസത്തില്‍ കറുത്തപക്ഷത്തിലെ അഷ്‍ടമിയും രോഹിണിയും ചേര്‍ന്നനാളില്‍ എല്ലാവര്‍ക്കും ശ്രീകൃഷ്‍ണ ജയന്തി ആശംസകള്‍ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അവതാരപുരുഷനായ ശ്രീകൃഷ്‍ണ ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കട്ടെ എന്നും എഴുതിയാണ് അനുശ്രീ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് അനുശ്രീയുടെ ഫോട്ടോഷൂട്ടിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.