ദോഹ : ഹമദ് തുറമുഖ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പ്രതിനിധീകരിക്കുന്ന മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നിരോധിത പുകയില വസ്തുക്കളും വലിയ അളവിലുള്ള സിഗരറ്റ് കാർട്ടണുകളും ചായപൊടി ഉൽപന്ന കയറ്റുമതിക്കിടയിൽ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. പുകയില പദാർത്ഥം മൊത്തം 3,250 കിലോഗ്രാം ഭാരമുണ്ടായിരുന്നതായി കസ്റ്റംസ് അറിയിച്ചു. ഇതോടൊപ്പം കസ്റ്റംസ് തീരുവയും നികുതിയും വെട്ടിച്ച് കയറ്റി അയച്ച ചായയിൽ ഒളിപ്പിച്ച സിഗരറ്റുകളും അധികൃതർ പിടിച്ചെടുത്തു. പിടിച്ചെടുത്ത സിഗരറ്റുകളുടെ എണ്ണം 700,000മാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.