കാമുകന് വേണ്ടി രണ്ട് പെൺകുട്ടികൾ ബസ് സ്റ്റാൻഡിൽ തമ്മിൽ തല്ല് . പതിനേഴ് വയസുള്ള രണ്ട് പെൺകുട്ടികളാണ് യുവാവിന് വേണ്ടി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. മഹാരാഷ്ട്രയിലെ ഔറംഗബാദിനടുത്തെ പൈത്താൻ ജില്ലയിലാണ് സംഭവം പെൺകുട്ടികൾ തമ്മിലുള്ള അടി അതിരുവിട്ടതോടെ പേടിച്ച കാമുകൻ തന്ത്രപരമായി മുങ്ങിയെന്നും പൊലീസ് പറഞ്ഞു.
രാവിലെ തിരക്കേറിയ സമയത്താണ് തല്ല് നടന്നത് . പെൺകുട്ടികളിലൊരാളാണ് യുവാവുമൊത്ത് ആദ്യം ബസ് സ്റ്റാൻഡിലെത്തിയത്. ഇതേസമയം, മറ്റേ പെൺകുട്ടിയും സ്റ്റാൻഡിൽ എത്തി. കാമുകൻ വേറെ പെൺകുട്ടിക്കൊപ്പം നിൽക്കുന്നത് കണ്ടതോടെ പെൺകുട്ടിയുടെ നിയന്ത്രണം വിട്ടു. ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരേ സമയം കാമുകൻ മറ്റൊരു പെൺകുട്ടിയെയും പ്രണയിക്കുന്നുണ്ടെന്ന് പെൺകുട്ടി അറിയുന്നത്. ഇതോടെ ഈ പെൺകുട്ടി പ്രകോപിതയായി. യുവാവിന് വേണ്ടിയുള്ള രണ്ടുപേരുടെയും അവകാശവാദം വാക്കേറ്റത്തിലെത്തി. പ്രശ്നം ഒടുവിൽ പൊരിഞ്ഞ അടിയിലാണ് അവസാനിച്ചത്. ആദ്യം ഇരുവരെയും നിയന്ത്രിക്കാൻ കാമുകൻ ശ്രമിച്ചെങ്കിലും അടി മൂത്തതോടെ കാമുകൻ സ്ഥലംവിട്ടു. പൊലീസുകാരെത്തിയാണ് സംഘർഷമവസാനിപ്പിച്ചത്. ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രശ്നം പരിഹരിക്കാൻ പൊലീസ് വീട്ടുകാരെയും വിളിച്ചുവരുത്തി. കൗൺസിലിംഗ് നൽകിയതിന് ശേഷമാണ് പെൺകുട്ടികളെ വീട്ടിലേക്ക് അയച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.