ജമ്മു കാശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകർ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പ്രദേശത്ത് വെള്ളിയാഴ്ച രാത്രി സുരക്ഷാ സേന വളഞ്ഞതും തിരച്ചിൽ നടത്തിയതും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭീകരർ താമസിക്കുന്ന ഒളിത്താവളം സൈന്യം വളയുകയും പിന്നാലെ ഏറ്റുമുട്ടൽ ആരംഭിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവർ ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









