അബുദാബി: അവധി കഴിഞ്ഞുള്ള പ്രവാസികളുടെ ഗള്‍ഫിലേക്കുള്ള മടക്കയാത്ര കഠിനമാകും. പ്രവാസി കുടുംബങ്ങള്‍ക്കു തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുതിച്ചുയരുകയാണ്. അവധിക്ക് ഗള്‍ഫിലെ സ്കൂളുകള്‍ അടച്ചതോടെ ടിക്കറ്റെടുത്തു നാട്ടില്‍ എത്തിയവരാണു തിരിച്ചുപോകാനാകാതെ കുടുങ്ങിയത്. ഇന്നലെ സ്കൂളുകള്‍ തുറന്നതോടെ പ്രവാസി വിദ്യാര്‍ഥികളും വിമാനടിക്കറ്റ് നിരക്ക് വര്‍ധന മൂലം പ്രയാസത്തിലാണ്. നാലംഗ കുടുംബത്തിനു ദുബായിലേക്കു തിരിച്ചുവരാന്‍ 1.6 ലക്ഷം മുതല്‍ 3.5 ലക്ഷം രൂപ വരെയാണു ടിക്കറ്റ് നിരക്ക്. ഒരാള്‍ക്കു 40,000 രൂപയ്ക്കു മുകളിലാണ് വണ്‍വേ നിരക്ക്. ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റില്ല. 4 മണിക്കൂര്‍ യാത്രാ ദൈര്‍ഘ്യമുള്ള യുഎഇയിലേക്ക് കണക്ഷന് വിമാനങ്ങളില്‍ മണിക്കൂറുകളോളം യാത്ര ചെയ്താലേ എത്താനാകൂ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.