തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണത്തിനടുത്തുള്ള പന്നിഹള്ളി ഗ്രാമത്തിൽ കിണറ്റിൽനിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പുപിടിത്തക്കാരനു ദാരുണാന്ത്യം. പാമ്പുപിടിത്തക്കാരനായ ജി.നടരാജനാണ് (55) മരിച്ചത്. പത്തടി നീളമുള്ള പെരുമ്പാമ്പ് നടരാജന്റെ കഴുത്തില്‍ വരിഞ്ഞുമുറുക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കൃഷിയിടത്തിൽ മൂന്ന് ദിവസം മുൻപാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ്കയറിയത്. ഒരു ആട്ടിൻകുട്ടിയെ വിഴുങ്ങിയ പെരുമ്പാമ്പ് കിണറിനു സമീപമുണ്ടായിരുന്നു. തിങ്കളാഴ്ച കൃഷിയാവശ്യത്തിനായി മോട്ടർ സ്ഥാപിക്കുന്നതിനിടെയാണു പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് ചിന്നസ്വാമി ഓടിപ്പോയി നടരാജനെ വിവരമറിയിച്ചു. രാവിലെ എട്ടോടെ നടരാജൻ സ്ഥലത്തെത്തി കയറുപയോഗിച്ചു കിണറ്റിലിറങ്ങി. തുടർന്ന് പിടികൂടി പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് പെരുമ്പാമ്പ് നടരാജിന്റെ കാലുകളിലും ശരീരത്തിലും ചുറ്റിമുറുക്കി. പെരുമ്പാമ്പ് ചുറ്റിയതോടെ നടരാജൻ കിണറ്റിൽ വീണു. വെള്ളത്തിൽ വീണിട്ടും പാമ്പ് പിടിവിട്ടില്ല. തുടർന്നു ശ്വാസം മുട്ടിയാണു നടരാജൻ മരിച്ചതെന്നു പൊലീസ് പറഞ്ഞു. . അഗ്നിരക്ഷാസേന ഏറെ പ്രയാസപ്പെട്ട് നടാജിനെ പുറത്തെത്തിച്ചു. അതിനിടെ പെരുമ്പാമ്പ് എവിടെപ്പോയെന്ന് അറിയാത്തതിന്റെ ഭീതിയിലാണു നാട്ടുകാർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.