മസ്ക്കറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ചിറകിന് തീപിടിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇന്നുച്ചയോടെയാണ് സംഭവം.മസ്ക്കറ്റ്-കൊച്ചി IX-442 വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. യാത്രക്കാര്‍ കയറി വിമാനം പുറപ്പെടാനിരിക്കെയാണ് ചിറകില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത് തുടര്‍ന്ന് ഉടന്‍ തന്നെ എമര്‍ജന്‍സി ഡോര്‍ വഴി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. 141 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വൻ ദുരന്തമാണ് ഒഴിവായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.