തമിഴ്നാട്ടിലെ ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവതിയും ഡോക്ടറായ കാമുകനും അറസ്റ്റിൽ . രാമനാഥപുരം സ്വദേശികളായ കാളീശ്വരിയും സുഹൃത്തായ ഡോ. ആഷിക്കുമാണ് തമിഴ്നാട് മധുരയിൽ പിടിയിലായത്. യുവതികൾ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് നഗ്നദൃശ്യങ്ങൾ ചോർത്തിയത്. കാമുകനായ ഡോ. ആഷിക്കിന്റെ നിർദേശപ്രകാരമാണ് ബി എഡ് വിദ്യാർത്ഥിനി ആയ കാളീശ്വരി ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയത്. ഈ വീഡിയോകൾ ഇവർ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു.
തമിഴ് നാട്ടിലെ സ്വകാര്യ കോളേജിൽ ബി എഡിന് പഠിക്കാനായി മധുരയിലെത്തിയ കാളീശ്വരിയും ആഷിക്കും നേരത്തെ തന്നെ പരിചയക്കാരായിരുന്നു. ഇവർ വീഡിയോ കോളിലൂടെ സംസാരിക്കാറുണ്ടായാരുന്നു. ഒരു ദിവസം വീഡിയോ കോൾ ചെയ്യുമ്പോൾ ഹോസ്റ്റലിൽ കാളീശ്വരിക്ക് ഒപ്പം താമസിക്കുന്ന പെൺകുട്ടികളെ കണ്ട ആഷിക് ഇവരുടെ നഗ്നദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പെൺകുട്ടികൾ കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴുമെല്ലാം കാളീശ്വരി രഹസ്യമായി ദൃശ്യങ്ങൾ എടുക്കാറുണ്ടായിരുന്നു. ഈ നഗ്നദൃശ്യങ്ങൾ ആഷിക്കിന് അയച്ചുകൊടുക്കലും പതിവായിരുന്നു.കഴിഞ്ഞ ദിവസം കാളീശ്വരി രഹസ്യമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു പെൺകുട്ടി വിവരം ഹോസ്റ്റൽ വാർഡനെ അറിയിച്ചു. വാർഡൻ വഴി മധുര പൊലീസിൽ പരാതി നൽകി. പൊലീസെത്തി കാളീശ്വരിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ ഹോസ്റ്റലിലെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കണ്ടെത്തുകയായിരുന്നു. ഇതോടെ കാളീശ്വരിയെയും പിന്നീട് കാമുകനായ ഡോക്ടറെയും മധുര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുപേരുടേയും ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകൾ പരിശോധനക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.