നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. 873 ഉദ്യോഗസ്ഥർക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് കാണിച്ച് എൻഐഐ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയെന്ന വാര്ത്തതെറ്റാണെന്നും പൊലീസ് അറിയിച്ചു.
ചില പൊലീസ് ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ടിന് നിർണായക വിവരങ്ങൾ ചോർത്തി നൽകി എന്നായിരുന്നു വാര്‍ത്ത. പൊലീസ് നടപടിയാണ് വിവരങ്ങൾ ചോരാൻ ഇടയാക്കിയതെന്നും റെയ്ഡിനെ പ്രതിരോധിക്കാൻ പിഎഫ്ഐക്ക് അവസരം നൽകിയെന്നും എൻഐഎ റിപ്പോർട്ട് ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു. ഈ വാര്‍ത്തയാണ് പൊലീസ് തള്ളിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.