ബെംഗളൂരു: കഴിഞ്ഞയാഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. നിരോധിത സംഘടനയായ പിഎഫ്ഐയുടെ ചുവരെഴുത്ത് കർണാടകയിലാണ് പ്രത്യക്ഷപ്പെട്ടത്. ചുവർചിത്രങ്ങൾ ആദ്യം ദക്ഷിണ കന്നഡയിലും പിന്നീട് ശിവമോഗയിലും കണ്ടെത്തി. തിരിച്ചുവരുമെന്നും പ്രതികാരം ചെയ്യുമെന്നും എഴുത്തുകൾ പറയുന്നു.
‘ചഡികൾ’ (ട്രൗസർ ധരിക്കുന്നവർ) സൂക്ഷിക്കുക! ഞങ്ങൾ, പിഎഫ്ഐ തിരിച്ചുവരും’ എന്നാണ് എഴുതിയിരിക്കുന്നത്. വെള്ള സ്പ്രേ പെയിന്റ് ഉപയോഗിച്ചാണ് ചുവരെഴുതിയതെന്ന് പോലീസ് പറഞ്ഞു. റോഡിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം എഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്.
ഇത് കണ്ടതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ വിവരമറിയിച്ചു. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത് എഴുതിയത് പിഎഫ്ഐ പ്രവർത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രിയിൽ എഴുതുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് വിശദീകരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.