ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ എൽ.ഇ.ഡി. ടിവി പൊട്ടിത്തെറിച്ച് 16കാരൻ മരിച്ചു. സ്ഫോടനത്തിൽ കുട്ടിയുടെ അമ്മയ്ക്കും സഹോദര ഭാര്യക്കും സുഹൃത്തിനും പരിക്കേറ്റു. കൂടാതെ വീടിന്റെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും തകർന്നു.
സ്ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്ത് കരണും ഒരു മുറിയിലായിരുന്നു. സ്ഫോടനത്തിൽ ടിവിയുടെ ചെറിയ പ്രോജെക്റ്റൈലുകൾ മുഖത്തും നെഞ്ചിലും കഴുത്തിലും പതിക്കുകയും ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മറ്റുള്ളവർ ചികിത്സയിലാണ്.
വലിയ ശബ്ദം കെട്ടാണ് തങ്ങൾ ഓടിയെത്തിയതെന്നും, വീടിനുള്ളില്‍ നിന്ന് പുകയും മറ്റും ഉയര്‍ന്നിരുന്നതായും അയല്‍വാസിയായ സ്ത്രീ പറഞ്ഞു.
Trigger warning: Disturbing video, blood
— Piyush Rai (@Benarasiyaa) October 4, 2022
In a freak incident in UP's Ghaziabad, a teen boy died, three others in the family injured following explosion in an LED TV in the house. The explosion 2as so strong that a portion of the wall collapsed. pic.twitter.com/fOLEZWD7u0
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.