വിദേശികള്‍ക്ക് സൗജന്യമായി അറബി പഠിക്കാന്‍ ഓണ്‍ലൈന്‍ കോഴ്സുമായി ഖത്തര്‍ യൂണിവേഴ്സിറ്റി. അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്സ് കോഴ്സ്, ഹ്യൂമന്‍ ബീയിങ് ഇന്‍ ഇസ്ലാം കോഴ്സ്, ഖത്തര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കോഴ്സ് എന്നിങ്ങനെ മൂന്ന് ഓണ്‍ലൈന്‍ കോഴ്സുകളാണ് തുടക്കത്തില്‍ ആരംഭിക്കുന്നത്. അറബി ഭാഷയുടെ സംരക്ഷണം സംബന്ധിച്ച നിയമം നമ്പര്‍ ഏഴ് അനുസരിച്ച് അറബി ഭാഷയെ പിന്തുണയ്ക്കാനും സംരക്ഷിക്കാനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കുന്നതിനായി വിദഗ്ധ ഫാക്കല്‍റ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പാണ് നേതൃത്വം നല്‍കുന്നത്. കോഴ്സുകള്‍ പ്രഖ്യാപിച്ച ശേഷം വിവിധ രാജ്യങ്ങലില്‍ നിന്നായി 600 പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തതായി ഖത്തര്‍ യൂണിവേഴ്സിറ്റി അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.