സിഐസി ജനറൽ സെക്രട്ടറി ഹക്കിം ഫൈസിഅദൃശേരിക്കെതിരായ സമസ്തയുടെ നടപടിയില്‍ ഹക്കിം ഫൈസിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. സമസ്തയെ വിമര്‍ശിക്കാതെയാണ് ഹക്കിം ഫൈസിയെ രംഗത്ത് എത്തിയത്. ഹക്കിംഫൈസി വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ ആര് വിചാരിച്ചാലും മായിച്ചുകളയാന്‍ സാധിക്കില്ലെന്ന് കെഎം ഷാജി മുസ്ലീംലീഗുമായി അടുപ്പമുള്ള നേതാവാണ് ഹക്കിം ഫൈസി. ഹക്കിംഫൈസിക്കെതിരായ നടപടിയിലൂടെ മുസ്ലീംലീഗിന് തക്കീത് നല്‍കുക എന്നതാണ് സമസ്ത ഉദ്ദേശിക്കുന്നത്. എന്നാല്‍ ഒരു വിഭാഗം സുന്നികള്‍ വലിയ പിന്തുണയാണ് കഴിഞ്ഞ ദിവസം ഹക്കിം ഫൈസി അദൃശേരിക്കെതിരായ സമസ്തയുടെ നടപടി വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം നടത്തുന്നത്. സമസ്തയുടെ എല്ലാ സ്ഥാനത്ത് നിന്നും ഹക്കിം ഫൈസിയെ നീക്കി കഴിഞ്ഞ ദിവസമാണ് വാര്‍ത്ത വന്നത്. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി. ഇന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത മുശാവറ യോഗത്തിന്റെതാണ് തീരുമാനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.