കോഴിക്കോട്: കൂട്ടബലാത്സംഗക്കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കസ്റ്റഡിയിൽ. തൃക്കാരയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ബേപ്പൂർ കോസ്റ്റൽ സിഐ സുനുവിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. എസ്‌എച്ച്‌ഒ ഉള്‍പ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ മൊഴി.
തൃക്കാക്കര പോലീസ് ബേപ്പൂർ സ്റ്റേഷനിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി തൃക്കാക്കരയില്‍ നിന്നെത്തിയ അന്വേഷണ സംഘം ഫറൂഖ് ഡിവൈഎപിയെ വിവരം അറിയിച്ചിരുന്നു.
തൃക്കാക്കരയിൽ ഇൻസ്‌പെക്ടർ സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. യുവതിയുടെ ഭർത്താവ് ജയിലിലാണ്. ഇത് മുതലെടുത്ത് സിഐയും സംഘവും വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടില്‍ വെച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
കേസിലെ മൂന്നാം പ്രതിയാണ് സിഐ സുനു. ക്ഷേത്ര ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പ്രതികളാണ് കേസിലുള്ളത്. കേസിൽ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ സുനുവുമായി പൊലീസ് തൃക്കാക്കരയിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









