കോഴിക്കോട്: കോഴിക്കോട്ട് ഇത്രയധികം സ്നേഹിച്ച മറ്റൊരു ദഹജാല കടയില്ല. അത്രമേല്‍ രുചിപെരുമയില്‍ ഇടം പിടിച്ച ഭാസ്‌കരേട്ടെന്‍റ മില്‍ക്ക് സര്‍ബത്ത് കട പഴങ്കഥയാവും. ഏഴ് പതിറ്റാണ്ടുകാലം കോഴിക്കോട്ടെത്തുന്നവരെ കുളിർപ്പിച്ച സർബത്ത് കടയ്ക്കിന്ന് താഴുവീഴുകയാണ്.
കോഴിക്കോട്ടെത്തിയാൽ എം.എസ് എന്ന് ചുരുക്കപ്പേരിലറിയുന്ന മിൽക്ക് സർബത്തിന്റെ രുചി അറിയാൻ ആ പഴയ ഓടുമേഞ്ഞ കടയിലെ തിരക്കിലലിയാത്തവർ കുറവായിരിക്കും. കരയും കടലും കടന്ന പെരുമയുണ്ട് സി.എച്ച്. മേൽപ്പാലത്തിന് താഴെ പാരഗൻ ഹോട്ടലിന് സമീപത്തെ സർബത്ത് കടയ്ക്ക്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കട ഇന്നൊഴിയും. എന്നാൽ, പുതിയ സർബത്ത് ഉടൻ ആരംഭിക്കുമെന്ന് ഭാസ്‌കരേട്ടന്റെ മകൻ മുരളി അറിയിച്ചു.
സി.എച്ച് ഫ്ലവർ ഓവറിലായി ഐ.വി.ശശിയുടെ `വാർത്ത’ എന്ന സിനിമയുടെ ചുവർചിത്രത്തിന് കീഴിലായിരുന്നു കട. ഒരിക്കല്‍ രുചിഅറിഞ്ഞവര്‍ വീണ്ടും വീണ്ടും എത്തുന്ന രുചിക്കൂട്ടിനു 60 വര്‍ഷത്തിലേറെ പ്രായമുണ്ട്.
രാഷ്ട്രീയ, സാമൂഹിക, സിനിമ രംഗത്തെ നിരവധി പ്രമുഖരാണ് എം.എസിന്റെ രുചി തേടിയെത്തിയത്. സാൾട്ട് ആൻഡ് പെപ്പർ ഉൾപ്പെടെ സിനിമകളിലും . കട ‘കഥാപാത്രമായി’.കുമാരന്റെയും ഭാസ്കരന്റെയും രുചിക്കൂട്ടുകൾ മക്കൾ കൈവിടാതെ കാത്തുസൂക്ഷിച്ചതാണ് കോഴിക്കോട്ടെത്തുന്നവരെ ഇന്നും ഇവിടേക്ക് ആകർഷിക്കുന്നത്. 60 മുതൽ 70 വരെ ലിറ്റർ പാലാണ് ദിവസവും മിൽക്ക് സർബത്തിനായി ഉപയോഗിക്കുന്നത്. 40 – 50 ലിറ്റർ വരെ സർബത്ത് ചെലവാകുമെന്ന് കുമാരന്റെ മകൻ ആനന്ദൻ പറയുന്നു. മിൽക്ക് സർബത്തിന് പുറമെ സർബത്ത്, സോഡ സർബത്ത്, നാരങ്ങാ സോഡ, മസാല സോഡ, കാലി സോഡ എന്നിവയും ഈ കുഞ്ഞുകടയിൽ കിട്ടും.
മറ്റെവിടെയെങ്കിലും കട തുറക്കാനുള്ള ആഗ്രഹത്തോടെയാണ് ഇന്നിവർ പൂട്ടുന്നത്. എവിടെ സർബത്ത് കട തുടങ്ങിയാലും അവിടെ പോയി കുടിക്കുമെന്ന് സ്ഥിരമായി ഇവിടെ വരുന്നവർ പറയുന്നു. ഇതേക്കുറിച്ച് ഭാസ്കരേട്ടന്റെ മകൻ മുരളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്:- “അച്ഛെന്‍റ 14ാമത്തെ വയസില്‍ തുടങ്ങിയതാണ് സര്‍ബത്ത് കട. ആദ്യം മൂന്നാംഗേറ്റിനടുത്തായിരുന്നു. അവിടെ റോഡ് വീതികൂട്ടിയപ്പോള്‍ ഞങ്ങള്‍ ഇപ്പോഴുള്ള സ്ഥാപനത്തില്‍ 1962 ഞങ്ങളെ ഏല്‍പിച്ചു. ചെറുപ്പം തൊട്ടേ അച്ഛന്റെ കൂടെ കടയിൽ എത്തിയിരുന്നു. 16 വയസ് മുതലാണ് സ്ഥിരമായി വരാൻ തുടങ്ങിയത്. 40 വർഷം മുമ്പ് താൻ കടയിൽ വരുമ്പോൾ സർബത്തിന് 45 പൈസയായിരുന്നു. പിറകിലുള്ള ബില്‍ഡിംങ് ഒാണറുമായി കേസിലായിരുന്നു. ഒഴിയാന്‍ വിധിയായിട്ടുണ്ട്. വിധിപ്രകാരം 14ന് രാവിലെ 11ന് മണിക്ക് ഒഴിഞ്ഞുകൊടുക്കാന്‍ ഉത്തരവായിരിക്കുന്നു. പുതിയ സര്‍ബത്ത് കട ഉടനെ ആരംഭിക്കുന്നതാണ്”.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









