7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായികഴിഞ്ഞ മാർച്ചില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ടാറ്റൂ ആർട്ടിസ്റ്റുകളായ മലയാളി ദമ്പതികൾ മയക്കുമരുന്നു കച്ചവടം നടത്തിയതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായി. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയതത്. ജാമ്യം തേടി പുറത്തിറങ്ങിയ ശേഷവും ഇവര്‍ വീണ്ടും മയക്ക് മരുന്ന കച്ചവടം നടത്തിയെന്ന് പൊലീസ് പറയുന്നു. ഇവരോടൊപ്പം അറസ്റ്റിലായ ബംഗളൂരു മഡിവാള സ്വദേശി വിക്രം എന്ന വിക്കി (23) യാണ് ദമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച് സംസ്ഥാനത്തുട നീളമുള്ള ആവശ്യക്കാര്‍ക്ക് വിറ്റിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് സിഗിൽ വർഗീസും വിഷ്ണു പ്രിയയും ഇവരുടെ സഹായിയുമായ വിക്രവും പൊലീസ് പിടിയിലാകുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് സംഘം മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.