ഹൈദരാബാദിൽ പട്ടിക്കുഞ്ഞുങ്ങളോട്19 കാരന്റെ ക്രൂരത. രണ്ട് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞും, കെട്ടിത്തൂക്കിയും കൊല്ലുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പ്രതിയായ പത്തൊൻപതുകാരനെതിരെ കേസ് എടുത്തു. അതെ സമയം മാനസികാസ്വാസ്ഥത്തിന് ചികിത്സയിലായതിനാൽ യുവാവിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കൗമാരക്കാരനെ കൗൺസിലിംഗ് ചെയ്തതായി പോലീസ് അറിയിച്ചു. അതേ സമയം, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പത്തൊന്പതുകാരന് പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആദ്യ വീഡിയോയില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് നായയെ മപരത്തില്‍ കെട്ടത്തൂക്കി കൊല്ലുന്നതും രണ്ടാമത്തെ വീഡിയോയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിയുന്നതും പിന്നാലെ ജീവനുണ്ടോയെന്ന് തൊഴിച്ച് പരിശോധിക്കുന്നതും കാണാന്‍ കഴിയും.നേരത്തെ സിറിഞ്ചുകളുടേയും ലഹരി വസ്തുക്കളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.