ശശി തരൂരിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടി തള്ളി കോട്ടയം ഡിസിസി. തരൂര്‍ മുഖ്യാതിഥിയായുള്ള യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ കുറിച്ച് ഡിസിസി അറിഞ്ഞില്ലെന്നും ജില്ലാ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ഇത്തരമൊരു പരിപാടി നടത്തുന്നതാണ് സംഘടനാ രീതിയെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു.അതെ സമയം പരിപാടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റോ ജില്ലാ നേതൃത്വമോ പരിപാടി സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്നോട് പറയുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്നും ഇതല്ല സംഘടനാ രീതിയെന്നും നാട്ടകം സുരേഷ് പറഞ്ഞു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.